Articles

Articles

ക്യാമ്പസ് ടെറ-റിസ്റ്റുകൾ…

യേശുവിനേക്കാൾ മൃഗീയമായി പൂക്കോട് കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് വർഷം തികയുന്നതിനുമുൻപേ, വീണ്ടും പലതരത്തിലുള്ള റാഗിങ്ങ് സംഭവങ്ങൾ നമ്മുടെ മുന്നിൽ നിറയുകയാണ്. കഴിഞ്ഞ മാസം, മെഹർ എന്ന കൊച്ചിയിലെ സ്കൂൾ വിദ്യാർത്ഥി, സഹപാഠികളുടെ അതിക്രൂരമായ പ്രവർത്തികളാൽ ആത്‌മഹത്യയിൽ ജീവിതം അവസാനിപ്പിച്ചു.[…]

Articles

ധാർമികമൂല്യ പഠനത്തിന്റെ കാലിക പ്രസക്തി…

“ചെക്കൻ തീയാണ്!” സ്കൂളിലെ പ്രധാന അധ്യാപകനു നേരെ കൈചൂണ്ടി, ‘താൻ പുറത്തിറങ്ങിയാൽ തട്ടികളയും’ എന്നൊരു ഭീഷണി ഒരു പ്ലസ് വൺകാരൻ പയ്യൻ മുഴക്കുന്നത് കണ്ടൊരു വീഡിയോയുടെ ക്യാപ്ഷൻ ആണിത്! ഏവരും ഒരേപോലെ അപലപിക്കേണ്ട ഒരു വിഷയത്തെ, വളരെ ലാഘവത്തോടെ പ്രതികരിക്കുന്ന അല്ലെങ്കിൽ[…]

Blog

അന്നൊരു കാലം!

അന്നൊരു കാലം! രാവിലെ ജിമ്മിൽ പോകാൻ സുനിഷ് വിളിക്കാറുണ്ടെങ്കിലും എഴുന്നേൽക്കാൻ വലിയ മടിയാണ്, കാരണം മഞ്ഞുകാലത്തെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സുഖത്തോളം വലുതല്ല എനിക്കൊന്നും..(അന്നും, ഇന്നും!) പക്ഷേ പിന്നീടൊരുനാൾ നിർബന്ധം സഹിക്കവയ്യാതെ ഞാനും അവന്റെ കൂടെ പോയി തുടങ്ങി. ജിമ്മിൽ നിന്നും ഇറങ്ങി[…]

Tribute

പ്രിയ എം ടി

ഭാഷാപ്രേമികൾക്ക് ഒരു വിങ്ങലോടെയെന്നും ഓർക്കാനൊരു ‘മഞ്ഞു-കാലം’! ആറു പതിറ്റാണ്ടോളമായി മലയാള സാഹിത്യത്തിലെ ഒരു കുലപതിയായി നിലനിന്നുകൊണ്ട്, വിവിധ തലമുറകളെ സർഗ്ഗാത്മക രചന കൊണ്ടും, ദൃശ്യാവിഷ്കാരം കൊണ്ടും അതിശയിപ്പിച്ച പ്രതിഭാ സമ്പന്നനായ ശ്രീ. എം. ടി. സർ, അങ്ങയുടെ കാലത്തു ജീവിക്കാനും ആ[…]

Blog

ഒരു പരീക്ഷണം.

ഒരു പരീക്ഷണം. രാവിലെ നടക്കാവിൽ നിന്നും ബസ് കയറിയതുമുതൽ ഈ പോസ്റ്ററുകൾ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡിനു മുന്നിലെ സ്റ്റോപ്പിനുമുന്പിൽ ബസ്  ഇറങ്ങി സ്റ്റാൻഡിലേക്ക് നടക്കുമ്പോഴും വഴിനീളെയുള്ള ചുമരുകളിലും തൂണുകളിലുമെല്ലാം ആ മുഖം നിരയായി കാണുന്നുണ്ട്. ശുഭ്രവസ്ത്രം ധരിച്ച്, കഴുത്തിലൊരു ജമന്തിമാലയുമണിഞ്ഞു,[…]

Tribute

കവിയൂർ പൊന്നമ്മ

പൊന്നമ്മ – പൊന്നുപോലൊരു അമ്മ. സിനിമാ പ്രേക്ഷകരായ മലയാളികൾക്ക് ഒരു അമ്മ മുഖം സങ്കൽപ്പിക്കുമ്പോൾ ആദ്യമേ കടന്നുവരുന്ന ഒരു സൗമ്യരൂപം കവിയൂർ പൊന്നമ്മയുടേതാകും. മാതൃ കഥാപാത്രങ്ങളിലൂടെ ദശാബ്ദങ്ങളോളം സമൂഹമനസ്സുകളിൽ ചൈതന്യത്തോടെ ജീവിക്കുക എന്നതും അവർ നേടിയ സൗഭാഗ്യമാണ്. കാലമെന്ന അനിവാര്യതക്കു മുന്നിൽ[…]

Articles

ശുദ്ധീകരണത്തോടൊപ്പം തന്നെ…

സമൂഹത്തിൽ ബഹുമാനം നേടിയവന്, ദുഷ്കീർത്തി മരണത്തെക്കാൾ കഷ്ടമാണ് എന്നർത്ഥം വരുന്നൊരു ശ്ലോകം ഗീതയിലുണ്ട്. അപകീർത്തി രണ്ടു രീതിയിൽ സംഭവിക്കാം. ആദ്യത്തേത് സ്വന്തം കയ്യിലിരുപ്പിന്റെ ഫലമായി കാലം കൊണ്ടുവരുന്ന ഫലമെങ്കിൽ, രണ്ടാമത്തേത് അസൂയാലുക്കളുടെയും കാര്യലാഭത്തിന് വേണ്ടി വേലചെയ്യുന്നവരുടെയും ഫലമായും സംഭവിക്കുന്നതാണ്. ഗീതോപദേശം നൽകിയ[…]

Articles

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ…

അതിദാരുണമായ കാഴ്ചകൾ കൊണ്ടു മരവിച്ചിരിക്കുന്ന മനസ്സുമായാണ് ഈ ദിനങ്ങളിൽ ഓരോ മലയാളിയും കടന്നുപോകുന്നത്. കേരളത്തിൽ ഇത്രയും ക്രൂരമായ പ്രകൃതിക്ഷോഭമൊന്നും ഈ തലമുറ കണ്ടിട്ടില്ല. എന്നാൽ പരിസ്ഥിതിലോല പ്രദേശത്തെ അപകടത്തെകുറിച്ചുള്ള മുൻകൂട്ടി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കൃത്യമായ നടപടികൾ നാം ചെയ്തിരുന്നില്ല എന്ന യാഥാർഥ്യത്തെ[…]

Articles

ജനാധിപത്യത്തിന്റെ സൗന്ദര്യം…

പോളിംഗ് ബൂത്തിൽ വിജയിക്കുന്നതാര് എന്ന ചോദ്യത്തിന് ലോകത്ത് എല്ലായിടത്തും ഒരുത്തരം മാത്രമേയുള്ളു; ജനത്തിന്റെ സാമാന്യബുദ്ധി! രാജ്യത്തിനു ആരെ വേണം, ഒരാവശ്യം വന്നാൽ തനിക്കു ഉപകാരപ്പെടുന്നതാര്, ആ സ്ഥാനാർഥിയുടെ ജനത്തിനോടുള്ള പെരുമാറ്റം, വാക്കുകളിലെ ആത്മാർത്ഥത തുടങ്ങിയവയെല്ലാം മനസ്സിലാക്കിയെടുക്കാൻ ആർക്കും ഒരു സ്കൂൾ വിദ്യാഭ്യാസം[…]

Articles

കാഴ്ചകൾക്കു മാത്രമല്ല, കാഴ്ചപ്പാടുകൾക്കും വേണം സൗന്ദര്യം…

ലോകത്തെ തന്നെ ഏറ്റവും മികച്ച രീതിയിൽ സംഘാടനം ചെയ്യപ്പെടുന്ന സിംഫണികളിലൊന്നാണ്, മലയാളികളുടെയെല്ലാം സ്വന്തം തൃശൂർ പൂരം. അതിന്റെ ആസ്വാദകരായ ലക്ഷങ്ങൾ തന്നെയാണ് നമ്മുടെ കേരളത്തിന്റെ ടൂറിസം ബ്രാൻഡ് അംബാസിഡർമാരും. അത്തരത്തിൽ വലിയ സാധ്യതകളുള്ള ഒരു സാംസ്‌കാരിക മഹോത്സവത്തെ മുൻകൂട്ടി ആസൂത്രണമോ ചർച്ചകളോ[…]

Articles

സാന്ത്വനസ്പർശങ്ങൾ…

പല ഇന്റർവ്യൂകളും കാണുമ്പോൾ ‘ഇതെന്തൊരു കഥയില്ലാത്ത മനുഷ്യൻ’ എന്നെനിക്കു മുൻപ് പലപ്പോഴും തോന്നിയിട്ടുള്ള വ്യക്തിയാണ് ശ്രീ. ബോബി ചെമ്മണ്ണൂർ. ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഈ തലമുറയിലെ അമരക്കാരനായിരുന്നിട്ടും, ഒരു ചട്ടയും മുണ്ടും ധരിച്ചു അദ്ദേഹം നടത്തുന്ന പല കസർത്തുകളും[…]

Articles

മുറിവിൽ എരിവു തേയ്ക്കുന്നവർ…

പ്രതിഭകൊണ്ടും നാടൻ ശീലുകൾക്കൊണ്ടും മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ വിയോഗശേഷമാണ് അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. രാമകൃഷ്ണനെ മലയാളിക്ക് കൂടുതൽ പരിചയം. എല്ലായ്‌പോഴും ഒരു ആദരവോടെ മാത്രം തന്റെ ജ്യേഷ്ഠനെയോർക്കുന്ന, പലപ്പോഴും ആ ഓർമകളിൽ വിതുമ്പുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു ബന്ധുവിനെ ഇക്കാലത്തു ആഗ്രഹിക്കാത്ത[…]

Tribute

ശ്രീ. എം. വി. മുകേഷ്

തൂലിക കൊണ്ടു പല ജീവിതങ്ങൾക്കും വെളിച്ചമേകുക എന്നത്‌ വലിയ നന്മയുള്ള സാമൂഹ്യ കാഴ്‌ചപ്പാടാണ്. മാതൃഭുമിയിലെ ‘അതിജീവനം’ പംക്തിയിലൂടെ നൂറുകണക്കിന് വ്യക്തികളുടെ ജീവിതത്തിനു പുതിയ മാനം നൽകിയ വ്യക്തികൂടിയാണ് ഫോട്ടോഗ്രാഫർ കൂടിയായ ശ്രീ. മുകേഷ്. ഇന്ന് ജോലിക്കിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ട അദ്ദേഹത്തിന് ആദരവോടെ[…]

Articles

പ്രതികരണശേഷി വർധിപ്പിച്ചില്ലെങ്കിൽ…

അറിവ് നേടുക എന്നതിനേക്കാൾ ജോലി സാധ്യത വർധിപ്പിക്കുക എന്നതലത്തിൽ സിലബസുകൾ രൂപാന്തരപ്പെട്ടപ്പോൾ, സഹപാഠികൾ വരെ ആധുനിക വിദ്യാഭ്യാസരീതിയിൽ എതിരാളികളായി മാറ്റപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികളെ തന്ത്രപൂർവ്വം ഈ ഓട്ടമത്സരത്തിൽ ഒഴിവാക്കാനുള്ള അതിസമ്പന്നരുടെ കുബുദ്ധിയാണ് ഇടത്തരം[…]

Tribute

Andreas Brehme

ഒരു പെനാൽറ്റി ഗോളിൽ അർജന്റീനയെ കീഴടക്കി ലോകകപ്പ് കിരീടം നേടിയ പശ്ചിമ ജർമനിയുടെ ഫോട്ടോയും, തൊട്ടടുത്തൊരു കോളത്തിൽ ഗ്രൗണ്ടിൽ പൊട്ടികരയുന്ന ഡീഗോ മറഡോണയുടെ ചിത്രവുമുള്ള മാതൃഭൂമിയിലെ വാർത്തയാണ് ഫുട്ബോൾ വേൾഡ് കപ്പിനെകുറിച്ചുള്ള ആദ്യകാല ഓർമകളിലൊന്ന്. പിന്നീട് വർഷങ്ങൾക്കു ശേഷം ഈ ഫൈനൽ[…]

Articles

അതിരുകൾ കൃത്യമാക്കണം…

വയനാട് ജില്ലയിലെ ഇന്നലത്തെ വാർത്ത ഏവരെയും ദുഖിപ്പിക്കുന്നതാണ്. ഒരു കാട്ടാന വീട്ടുമുറ്റത്തേക്കു വരിക എന്നതൊക്കെ നമ്മുടെ സങ്കൽപ്പങ്ങളിൽ പോലുമില്ലാത്ത സംഗതിയാണ്… എന്നാൽ അടുത്തകാലത്തായി കേരളമൊട്ടാകെ ഇത്തരത്തിലുള്ള വന്യജീവി ആക്രമണങ്ങൾ പെരുകുന്നുണ്ട്. ആനയും, പുലിയും, കാട്ടുപന്നികളും, പോത്തുകളും, കുരങ്ങന്മാരും തുടങ്ങിയവയെല്ലാം മനുഷ്യന്റെ ജീവനും[…]

Articles

സിനിമ റിവ്യൂ- അവശ്യമോ?

രാവിലെകളിലെ യാത്രകളിൽ എഫ് എം റേഡിയോ ചാനലുകളിലെ പത്രവിശേഷങ്ങളിലൂടെ ആ ദിനത്തെ ഓരോ പത്രത്തിലെയും വാർത്തകളും തലേകെട്ടുമെല്ലാം വിവരിക്കപ്പെട്ടു കേൾക്കാറുണ്ട്. ഒരു ന്യൂസ്‌പേപ്പർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ, ഈ പരിപാടി നമ്മുടെ ബിസിനസ്സിനെ ബാധിക്കുന്ന ഏർപ്പാടല്ലേയെന്നും പലപ്പോഴും തോന്നിയിട്ടുമുണ്ട്  . ഓരോ[…]

Articles

സൂര്യവംശനഗരിയുടെ ചരിത്രത്തിലൂടെ…

BC 326 ൽ അലക്സാണ്ടർ ഇന്ത്യയെ അക്രമിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ചരിത്രം പഠിക്കാൻ ‘ഭാഗ്യം’ സിദ്ധിച്ചവരാണ് നാം! അദ്ദേഹം യുദ്ധത്തിൽ ഇവിടുത്തെ രാജാക്കന്മാരോട് പരാജയപ്പെടുമ്പോഴും, ആ രാജപരമ്പരകളെക്കുറിച്ചും അതിനു മുൻപുള്ള കാലഘട്ടത്തെക്കുറിച്ചുമെല്ലാം നമ്മുടെ പാഠപുസ്തകങ്ങളിൽ ആരും അധികം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ചരിത്രം[…]

Articles

സാമ്പത്തിക പ്രതിസന്ധികളെ നമുക്ക് നേരിടാം…

മനുഷ്യൻ പങ്കുവയ്ക്കാൻ തുടങ്ങുമ്പോഴാണ് നമ്മുടെ ദാരിദ്ര്യമെല്ലാം അസ്തമിക്കുക എന്ന് പണ്ടെങ്ങോ വായിച്ചിട്ടുണ്ട്. വ്യവസായിക യുഗത്തിലെ ജോലിക്കുവേണ്ടിയുള്ള കിടമത്സരം, സോഫ്ട്‍വെയറുകളും നിർമിതബുദ്ധിയും ഓൺലൈൻ ട്രേഡിങ്ങ് സൈറ്റുകളും മറ്റും തട്ടിയെടുക്കുന്ന തൊഴിൽ അവസരങ്ങൾ, രാഷ്ട്രീയ മുൻഗണനകൾ, അതിലുമുപരി കൊറോണ സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യം തുടങ്ങി[…]

Articles

കാഴ്ചയും ദർശനവും…

ഹായ് ടീച്ചറേ!! പ്രമീള ടീച്ചർ അപ്രതീക്ഷിതമായി ക്ലാസ്സിലെത്തിയപ്പോൾ നാലു ബിയിലെ കുട്ടികൾക്കൊക്കെ വലിയ അത്ഭുതം. ആ സന്തോഷത്തിനൊടുവിലാണ് അവർ ‘ഗുഡ് ആഫ്റ്റർനൂൺ ടീച്ചർ’ എന്നു പറഞ്ഞതുതന്നെ.. ‘എല്ലാവരും ഇരിക്കൂ.. എന്തൊക്കെയുണ്ട് നിങ്ങളുടെ വിശേഷം? സുഖമല്ലേ..’ ടീച്ചർ പതിവുപോലെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ടു തുടങ്ങി…ടീച്ചർ[…]