
ഈ വർഷത്തെ മറ്റെല്ലാ ആഘോഷങ്ങളെപ്പോലെ ഓണവും ചരിത്രമാവുകയാണ്. വടംവലിയുടെയും , വള്ളംകളിയുടെയും, പുലിക്കളിയുടെയുമെല്ലാം ആരവങ്ങളില്ലാതെ സ്വന്തം കുടുംബത്തിനുള്ളിലേക്കു ചുരുങ്ങി, ഇങ്ങനെയും ഓരോണം നാം കടന്നുപോയവരാണ് എന്നു വരും തലമുറകളോട് പറയാനുള്ളൊരു മറ്റൊരു അനുഭവം!
ഏതു പ്രതിസന്ധിയെയും, കഠിനാധ്വാനം കൊണ്ടു മറികടക്കാം എന്നു പ്രത്യാശിക്കുന്നവരെപോലും നിരാശരാക്കുന്ന ഈ മഹാമാരികാലത്തു, അപ്രതീക്ഷിതമായി ജോലി നഷ്ടപെട്ട പ്രവാസി സുഹൃത്തുക്കളുടെയും, ഹൃദയ ബന്ധമുള്ള വ്യക്തികളുടെ അകാലനിയോഗം സൃഷ്ടിച്ച വേദനകളുടെ നെരിപ്പോടുകൾക്കിടയിലുമെല്ലാം, സന്തോഷം നിറഞ്ഞൊരു ആശംസ പ്രയാസമാണ്. എന്നിരുന്നാലും ഏതൊരു മോശം സമയത്തിന്റെ പാതാളത്തിലേക്കു നാം ചവിട്ടിതാഴ്ത്തപ്പെട്ടാലും, തിരിച്ചുപിടിക്കലിന്റെ ഒരു കാലവും നമ്മെ കാത്തിരിക്കുന്നുണ്ട് എന്നൊരു പ്രകൃതി നിയമത്തിൽ വിശ്വാസമർപ്പിച്ചു, ആ നാളെകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. മുതിർന്നവർ അല്പം ആധിയിലാണെങ്കിലും നമ്മുടെ നിഷ്കളങ്കരായ കുട്ടികൾക്കായി – അവരുടെ കാഴ്ചകൾക്ക് നിറങ്ങൾ നൽകിയും, വിഭവങ്ങളൊരുക്കിയും ഈ സമയവും ആഘോഷിക്കാം.
എല്ലാ സുഹൃത്തുക്കൾക്കും, ബന്ധുജനങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ തിരുവോണ ആശംസകൾ…
No responses yet