സുഗതകുമാരി ടീച്ചർ

പ്രകൃതിയുണ്ടെങ്കിലേ മനുഷ്യവംശം നിലനിൽക്കുകയുള്ളൂ എന്ന ശാശ്വത സത്യം മുറുകെപ്പിടിച്ചു, വ്യവസായിക വിപ്ലവത്തിന്റെ അനന്തര തലമുറകളെ എന്നും തന്റെ രചനകളിലൂടെ പരിസ്ഥിതി സംരക്ഷണം ഓർമപ്പെടുത്തിയ, വഴികാട്ടിയായ പ്രിയ കവിയത്രിക്കു ആദരവോടെ പ്രണാമം. സാമൂഹ്യവിഷയങ്ങളിൽ വളരെ തന്റെടത്തോടെ നിലപാടുകളെടുക്കുന്ന ആ ശുദ്ധാത്മാവിന്റെ വാക്കുകൾ കേരളം എന്നും ബഹുമാനപൂർവ്വം ശ്രവിച്ചിട്ടുണ്ട്. ‘അഭയ’ പോലെയുള്ള സ്ത്രീ സുരക്ഷാപ്രസ്ഥാനങ്ങളിലൂടെ, അരശണരായ സ്ത്രീകൾക്ക് പ്രതീക്ഷാവെട്ടവുമായും അവർ ജീവിതകാലം നിലകൊണ്ടു. അത്തരത്തിൽ നമ്മുടെ സാംസ്‌കാരിക ലോകത്തിനു ഒരു വലിയ നഷ്ടമാണ് ഈ വിയോഗം.

ഈശ്വരൻ നിത്യശാന്തിയേകട്ടെയെന്നു പ്രാർത്ഥിക്കുന്നു, 🙏

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *