‘അറബിക്കഥ’ യിലെ വിപ്ലവഗാനത്തോടെയാണ് ഇദ്ദേഹത്തെകുറിച്ചറിയുന്നത്. ഒരു വലിയ കാലഘട്ടത്തിനുശേഷം, ആരും മൂളിപ്പോകുന്ന ജീവൻ തുടിക്കുന്ന സമരവരികൾ! പിന്നീട് ‘വ്യത്യസ്‍തനാമൊരു ബാലനും’ മനസ്സ് കീഴടക്കി. അദ്ദേഹത്തിന്റെ വരികളിൽ ലാളിത്യം മാത്രമല്ല, സത്യവും ജീവിതഗന്ധവുമെല്ലാം ഭംഗിയായി ഉള്ളടക്കം ചെയ്തിരിക്കുന്നു, ആലാപനമാകട്ടെ കാതിലെന്നും മുഴങ്ങിനിൽക്കുന്നതും…
ഇനിയും ദശാബ്‌ദങ്ങളോളം നമ്മുടെ സാഹിത്യലോകത്തിനു മികച്ച സംഭാവന നല്കാൻ കഴിയുമായേക്കാവുന്ന ഒരു വിശിഷ്ട വ്യക്തിത്വം കൂടി നിത്യതയിലേക്കു മായുകയാണ്… പ്രിയ അനിൽ പനച്ചൂരാന്, ആദരാഞ്ജലികൾ

No responses yet