സുഷമാ സ്വരാജ്.

ആ പേര് കേൾക്കുമ്പോഴോ, വായിക്കുമ്പോഴോ മനസ്സിൽ തെളിയുന്നത് കാരുണ്യമിഴികളോടെയുള്ള ഒരു അമ്മയുടെ മുഖമാണ്. അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം പ്രത്യക്ഷത്തിൽ നിലനിൽക്കുന്ന നമ്മുടെ രാഷ്ട്രീയ രംഗത്ത്, അർപ്പണബോധം കൊണ്ടും, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ഇടപെട്ട നിരവധി വിഷയങ്ങളിലൂടെ കോടിക്കണക്കിനു ജനങ്ങളെ അവർ സ്വാധീനിച്ചു.

ഒരു എമർജൻസി യാത്രയിലേക്ക് രേഖകൾ നഷ്ടപ്പെട്ടാൽ ഒരു ട്വീറ്റിൽ കാര്യം നടക്കും എന്നൊരു പ്രതീക്ഷയും, ഇന്ത്യൻ എംബസികളുടെ സഹകരണമനോഭാവവുമെല്ലാം വിദേശ ഇന്ത്യക്കാർക്ക് ലഭ്യമാക്കിയത് അവർ വിദേശകാര്യമന്ത്രിയായതിനു ശേഷമാണ്. മഹത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ഏതൊരു യാഥാസ്ഥിക ഇന്ത്യൻ കുടുംബിനിക്കും പരിശ്രമത്തോടെ സമൂഹമനസ്സുകൾ കീഴടക്കാൻ കഴിയും എന്നതിന്റെ – സ്ത്രീ ശാക്തീകരണത്തിന്റെ നല്ല ഉദാഹരണം കൂടിയാണവർ. കൂട്ടത്തിൽ പറയട്ടെ, സ്വന്തം കർമമേഖലയിൽ അഴിമതിയുടെ കറ പുരളാതെ, വിവാദങ്ങളിൽ അകപ്പെടാതെ ഒടുവിൽ അധികാരകസേരയോട് അത്യാർത്തിയില്ലാതെ സ്വയം മാറിനിന്നും, അവർ ഉന്നത മാതൃക നമുക്ക് നൽകിയിട്ടുണ്ട്.

രാജ്യപുരോഗതിക്കായ് യത്നിച്ച ആ കർമശ്രേഷ്ഠക്കു ആദരാഞ്ജലികൾ, ഒപ്പം ആത്മാവിനും നിത്യശാന്തി നേരുന്നു

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *