ഷെയിൻ വോൺ.

ക്രിക്കറ്റിലെ ഒരു വലിയ പ്രതിഭയുടെ മരണം ഞെട്ടലുണ്ടാക്കുന്നു. മഹാരഥന്മാരുടെ ധാരാളിത്തമുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിൽ പലപ്പോഴും ഒറ്റയ്ക്കു തന്നെ ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം സ്വന്തം ടീമിനെ വിജയിപ്പിച്ചിട്ടുള്ള സ്പിൻ ബോളറാണ് ഷെയിൻ വോൺ. ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് താരം ആൻഡ്രൂ സ്ട്രോസിനെ പുറത്താക്കിയ പന്തു പോലെ ചരിത്രത്തിലിടം പിടിച്ച മറ്റൊന്നു പിന്നീടു സംഭവിച്ചിട്ടുണ്ടോ എന്നു സംശയമാണ്.

തൊണ്ണൂറുകളിലെ ഇന്ത്യൻ തലമുറകൾക്ക് ഏറ്റവും ഓർത്തിരിക്കാവുന്ന നിമിഷങ്ങൾ പക്ഷെ സച്ചിനും വോണും തമ്മിലുള്ള പോരാട്ടങ്ങളാണ്. ഷാർജ കപ്പ്‌ ടൂർണമെന്റിന് ശേഷം, തന്റെ സ്വപ്നത്തിൽ പോലും സച്ചിന്റെ സിക്സർ പ്രകടനങ്ങൾ ആസ്വസ്ഥപ്പെടുത്തുന്നു എന്ന അദ്ദേഹത്തിന്റെ കമന്റും വിഖ്യാതമാണ്.

ക്രിക്കറ്റിനെ ആവേശം കൊള്ളിച്ച ലോകത്തെ തന്നെ മികച്ച സ്പിന്നർക്കു വേദനയോടെ വിട… ആദരാഞ്ജലികൾ, 🙏🌹

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *