
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തനിക്കു ചുറ്റുമുള്ള സമൂഹത്തിനു വേണ്ടി, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിലെല്ലാം ആനന്ദം കണ്ടെത്തുന്ന സാമൂഹ്യപ്രവർത്തകർക്കിടയിലെ ഒരു വലിയ മാതൃകയാണ് ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജീവിതം. രാഷ്ട്രീയഭേദമെന്യേ, കേരളത്തിലെ പൊതു സമൂഹത്തിനു ഏറെ സ്വീകാര്യനായ വ്യക്തിത്വം. മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം മുൻകൈ എടുത്തു നടത്തിയ പൊതുജനസമ്പർക്ക പരിപാടിയും അദാലത്തും അദ്ദേഹത്തെ യു എൻ പുരസ്‌കാരജേതാവുമാക്കിയിട്ടുണ്ട്.
എല്ലായ്പ്പോഴും ഒരു പുഞ്ചിരിയോടെ മാത്രം ഓർമിച്ചെടുക്കാൻ കഴിയുന്ന ജനകീയ നേതാവിന് അതീവ ദുഖത്തോടെ വിട. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു,
No responses yet