
മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെട്ടാൽ (അപകടം നടത്തിയില്ലെങ്കിൽ പോലും) ലൈസൻസ് റദ്ദാക്കുന്ന, വേണ്ടിവന്നാൽ ക്രിമിനൽ കുറ്റമായി ജയിലിൽ അടക്കാവുന്ന നിയമങ്ങളാണ് ഒട്ടുമിക്ക രാജ്യങ്ങളിലും. നമ്മുടെ നാട്ടിലും അവക്കൊന്നും പഞ്ഞമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ നിയമം നടപ്പിലാക്കേണ്ട, ഇന്ത്യയുടെ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് വരെ പാസ്സായ ഉദ്യോഗസ്ഥർ പോലും, തങ്ങളുടെ പിഴവുകൊണ്ടു മാത്രം സംഭവിച്ച ഒരു നരഹത്യയിൽ കളവു പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചാൽ, പിന്നെന്തു കാര്യം.
ചില പ്രത്യേക സാമ്പത്തിക-സാമൂഹ്യ മേഖലകളിലുള്ള വ്യക്തികൾക്ക് നമ്മുടെ ഭരണഘടനയോ, നിയമമോ ബാധകമല്ലാത്ത നിലവിലുള്ള സാമൂഹ്യ സാഹചര്യത്തിൽ, ശ്രീ. ബഷീറിനെപ്പോലുള്ള നിരപരാധികളായ സാധാരണക്കാർക്ക് നീതി കിട്ടാൻ വേണ്ടി നമുക്കൊക്കെ പ്രാർത്ഥിക്കാം; അത്രമാത്രം. എന്നാൽ പരസ്പര സൗഹാർദ്ദത്തിലും, ഉന്നത നീതിബോധത്തിലും വിശ്വസിക്കുന്ന കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ട്.
പരേതന് ആദരാഞ്ജലികൾ…
No responses yet