മുറിവിൽ എരിവു തേയ്ക്കുന്നവർ…


പ്രതിഭകൊണ്ടും നാടൻ ശീലുകൾക്കൊണ്ടും മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ വിയോഗശേഷമാണ് അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. രാമകൃഷ്ണനെ മലയാളിക്ക് കൂടുതൽ പരിചയം. എല്ലായ്‌പോഴും ഒരു ആദരവോടെ മാത്രം തന്റെ ജ്യേഷ്ഠനെയോർക്കുന്ന, പലപ്പോഴും ആ ഓർമകളിൽ വിതുമ്പുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു ബന്ധുവിനെ ഇക്കാലത്തു ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. അത്രയും സവിശേഷതയുള്ള, മനുഷ്യത്വമുള്ള ഒരു വ്യക്തിത്വമാണ് ശ്രീ. രാമകൃഷ്ണൻ.

കഴിഞ്ഞ ദിനം ആ വ്യക്തിയെ വംശീയമായി അധിക്ഷേപിച്ചു ഒരു സ്ത്രീ നടത്തിയ പ്രസ്താവന മുഴുവൻ മലയാളികൾക്കും അപമാനമായി എന്നു പറയാതെ വയ്യ. പത്രവാർത്തകളിൽ, ഡാൻസ് മത്സരത്തിലെ ജഡ്ജിന്റെ താല്പര്യം എന്ന തലത്തിൽ ഇതിനെ ലഘുകരിക്കുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ പിന്നീട് കാണാനിടയായ അവരുടെ ഇന്റർവ്യൂ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. എങ്ങിനെയാണ് ഒരു സ്ത്രീക്ക്, ഒരു കലാകാരിക്ക് സങ്കുചിതമായി ഇത്തരത്തിൽ ചിന്തിക്കുവാൻ സാധിക്കുക? പൊതുവെ കലയെ ഉപാസിക്കുന്നവർ ഇത്തരം അധമചിന്തകൾ വച്ചു പുലർത്തുന്നവരല്ല, കാരണം ആ മനസ്സുകളിൽ വിദ്യ വാഴുകയില്ല എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.

സാമാന്യബോധമുള്ള ഒരു വ്യക്തി, നാക്കുപിഴയോ മറ്റോ അല്ലാതെ ബോധപൂർവ്വം ഈ കാലത്തു ഒരു വംശീയ പ്രീണനം നടത്തണമെങ്കിൽ അതൊരു കാര്യലാഭത്തിന് വേണ്ടിയായിരിക്കണം. കറുപ്പും വെളുപ്പും എന്ന ചർച്ചയെ ഏതുസമൂഹത്തിലും ജാതി വിവേചന ചിന്തകളിലേക്ക് എളുപ്പം പറിച്ചുനടാൻ സാധിക്കും. അത്തരത്തിൽ ഹൈന്ദവ സംസ്കാരത്തിലെ മുറിവുകൾക്കുള്ളിൽ എരിവ് തേക്കുന്ന ഏർപ്പാട് ചെയ്തു, ഈയൊരു ഐക്യത്തെ തടസ്സപ്പെടുത്തുന്നത് ആരായിരിക്കും? പ്രത്യേകിച്ച് ഇലക്ഷൻ പ്രഖ്യാപിച്ച ഈ വേളയിൽ? അതു എന്തിനു വേണ്ടിയായിരിക്കും എന്ന തലത്തിലേക്കു കേരളം ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് ഈ വിവാദത്തിന്റെ “ഉള്ളിലിരിപ്പും” പൊളിയുന്നത്. ദിവസങ്ങൾക്കു മുൻപ്, ഒരു കലാകാരനായ വ്യക്തിയുടെ മകൻ, ഈ കേരളസമൂഹത്തിൽ പറഞ്ഞ കളളം പൊളിഞ്ഞത് ആ അച്ഛൻ ജീവിച്ചിരിപ്പുള്ളത് കൊണ്ടാണ്. ഇത്തരം കള്ള-വംശീയ പ്രചാരങ്ങൾക്കെതിരെ ഒരു നിയമ നടപടിയും, പാർട്ടിനടപടികളുമൊന്നും എടുക്കുന്നില്ല എന്നതുതന്നെ ഈ കൂട്ടരുടെ സ്വാധീനം വെളിവാക്കുന്നു.

മല്ലയുദ്ധത്തിൽ പരാജയം മണക്കുന്നവൻ എതിരാളിയുടെ കണ്ണിൽ മണ്ണിടന്നുപോലെയുള്ള പ്രകടനങ്ങൾ ഇനിയും പ്രതീക്ഷിക്കാം. സ്വന്തം സംസ്കാരവും ആദർശവും കൈവിടാതെ, കാള പെറ്റെന്നു കേട്ടു കയറെടുക്കാതെ, ഓരോ വിവാദത്തിന്റെയും അവസാന ലാഭം ആർക്കാണെന്നു മുൻകൂട്ടി വിശകലനം ചെയ്തു, ഏവരും കൂടുതൽ ജാഗ്രതയായിരിക്കുക. സംയമനം കൈവിടാതിരിക്കുക. 

See less

Edit

Boost post

All reactions:

1414

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *