മാളിയേക്കൽ മറിയുമ്മ

“ദൈവനാമത്തിൽ” എന്ന 2005ൽ പുറത്തിറങ്ങിയ ഒരു പൃഥ്വിരാജ്- ഭാവന ചിത്രത്തിലൂടെയാണ്, മാളിയേക്കൽ മറിയുമ്മ എന്ന വ്യക്തിയെ സംവിധായകൻ ശ്രീ. ജയരാജ്‌, മലയാളിക്ക് പരിചയപ്പെടുത്തുന്നത് എന്നാണ് ഓർമ്മ. ശേഷം മാതൃഭൂമി വാരാന്ത്യപതിപ്പിലും അവരെ കുറിച്ചു അക്കാലത്തു വായിക്കുകയുണ്ടായി.

1940കളിലെ തുടക്കത്തിൽ, തികച്ചും യാഥാസ്ഥികമെന്നു വിശേഷിപ്പിക്കാവുന്ന അന്നത്തെ സാമൂഹ്യഅന്തരീക്ഷത്തിൽ, പെൺകുട്ടികൾക്ക് ഒരു പള്ളിക്കൂടത്തിൽ നിന്നും വിദ്യാഭ്യാസം നേടുക എന്നതെല്ലാം അപ്രാപ്യമായിരുന്നു. എല്ലാ എതിർപ്പുകളെയും പരിഹാസങ്ങളെയും അതിജീവിച്ചു ആ കാലഘട്ടത്തിൽ, വീട്ടുകാരുടെ പിന്തുണയോടെ ഉന്നത വിദ്യാഭ്യാസം നേടി, പിൽക്കാലത്തു ഒരു പാടുപേർക്ക് പ്രചോദനമായി ഉയർന്നുവന്ന അവരുടെ ജീവിതം കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലെ നല്ല മാതൃകകളിലൊന്നാണ്.

ഇന്ന് ദേഹവിയോഗം ചെയ്ത ആ അമ്മയ്ക്കു ആദരാഞ്ജലികൾ, പ്രണാമം. 🙏

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *