
കോഴിക്കോടൻ ഭാഷാ ശൈലിയിൽ, ഏവർക്കും പ്രിയനായി ഏറെക്കാലം സിനിമയിൽ വിളങ്ങിനിന്ന ശ്രീ. മാമുക്കോയയും യാത്രയായി… ‘ഗഫൂർക്ക- ദോസ്ത്’, ഒരു തട്ടിപ്പുകാരൻ കഥാപാത്രമല്ലാതെ ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ചിരി പടർത്തുന്ന വ്യക്തിയായി നിലനിൽക്കുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ നിഷ്കളങ്കനർമ്മത്തിൽ ചാലിച്ച അഭിനയസിദ്ധി കൊണ്ടുകൂടിയാണ്. അങ്ങിനെ എത്രയെത്ര സിനിമകൾ!
എന്നും ഇന്നസെന്റിനോടൊപ്പം ചേർത്തു വായിച്ചിട്ടുള്ള പേരായ ശ്രീ. മാമുക്കോയ, അദ്ദേഹം വിടപറഞ്ഞു കൃത്യം ഒരു മാസത്തിനുള്ളിൽ മറയുന്നതും കാലമൊരുക്കിവച്ച മറ്റൊരു യാദൃശ്ചികത!
ആത്മാവിന് നിത്യശാന്തി നേരുന്നു,
No responses yet