കുട്ടികാലത്തെ മഹാഭാരതം സീരിയലിലെ പ്രിയപ്പെട്ട ഒരു കഥാപാത്രമായി ഭീമൻ മാറാനുള്ള ഒരു കാരണം ശ്രീ. പ്രവീൺ കുമാർ എന്ന ഈ നടനാണ്. ആജാനുബാഹുവിനെപോലുള്ള ശരീരവും, ശാന്തഭാവവും ക്രോധവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അഭിനയമികവുമെല്ലാം അന്നത്തെ സീരിയൽ പ്രേമികൾക്ക് ഇദ്ദേഹത്തെയും പ്രിയങ്കരനാക്കിയിരുന്നു. (സംവിധായകൻ ശ്രീ. ബി ആർ ചോപ്രയുടെ എല്ലാ കാസ്റ്റിങ്ങും ഒന്നിനോടൊന്നു മെച്ചമായിരുന്നു എന്നും പറയാതെ വയ്യ.) ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന സീൻ, നാലു സഹോദരരെയും, അമ്മയെയും തോളിലേറ്റിയുള്ള വനവാസകാലത്തെ ഒരു യാത്രയാണ്. പൂമ്പാറ്റ അമർചിത്രകഥകളിലൂടെയെല്ലാം പരിചിതമായ, വരച്ചിട്ടപോലെ ഒരു ദൃശ്യം!
ഇന്ന് അദ്ദേഹവും യാത്രയായിരിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു, ആദരാഞ്ജലികൾ, പ്രണാമം.

No responses yet