
ദൂരദർശനിൽ ശനിയാഴ്ചകളിൽ പ്രക്ഷേപണം ചെയ്തിരുന്ന മലയാളം സിനിമകളിലൂടെയാണ് ശ്രീ. പ്രതാപ് പോത്തനെയും പരിചയം തുടങ്ങുന്നത്. അന്ന് ഏറ്റവും അധികം ഇഷ്ടപ്പെട്ട ഒരു ചലച്ചിത്രമായിരുന്നു “ഡെയ്‌സി”. ഊട്ടിയിലെ സ്കൂൾ പശ്ചാത്തലമുള്ള ആ ചിത്രത്തിലെ പാട്ടുകളും, ദൃശ്യങ്ങളുമെല്ലാം വല്ലാതെ ആകർഷിച്ചിരുന്നു, അതിന്റെ സംവിധായകനായ ശ്രീ. പോത്തൻ അങ്ങിനെ എന്റെ ആദ്യ ഇഷ്ട സംവിധായകനുമായി.
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രശസ്തരായ മലയാള സംവിധായകരുടെ ചിത്രങ്ങൾ തൊട്ട്, ഏറ്റവുമൊടുവിൽ തമിഴിൽ അഭിനയിച്ച ‘കമാലി ഫ്രം നടുകാവേരി’ (എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു ഫാമിലി പടം) വരെ, തനിക്കു ലഭിച്ച കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അഭിനേതാവ് എന്നതിനേക്കാൾ ഒരു മികച്ച സംവിധായകൻ എന്ന തലത്തിൽ ഒരു പാട് വലിയ സംഭാവനകൾ നല്കാൻ കഴിയുമായിരുന്ന പ്രതിഭയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങൾകൊണ്ടോ മറ്റോ അദ്ദേഹം അതിനു ശ്രമിച്ചില്ല എന്നൊരു വിഷമം കൂടി കുറിക്കട്ടെ.
….
ഇന്നും ഒരു ഗൃഹാതുരത്വത്തോടെ ഓർക്കുന്ന “ഡെയ്‌സി” യിലെ ആ വരികളിലൂടെ,
“ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ,
ഒരു പുഷ്പം മാത്രം, ഒരു പുഷ്പം മാത്രം…”
പ്രിയ സംവിധായകന് വിട, ആദരാഞ്ജലികൾ…
No responses yet