പീർ മുഹമ്മദ്‌.

ഉച്ചഭക്ഷണവേളയിൽ ആകാശവാണി തൃശൂർ നിലയത്തിൽ നിന്നും ചില ദിവസങ്ങളിലെല്ലാം മാപ്പിളപ്പാട്ടുകൾ കേട്ടിരുന്ന കുട്ടിക്കാലമുണ്ടായിരുന്നു. ചടുലതാളങ്ങളോടെ, ദൈർഘ്യമേറിയ വരികളിലൂടെ, ഹാർമോണിയവും തകിലും സിതാറും തീർക്കുന്ന ഈണങ്ങളിലൂടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടനവധി ഗാനങ്ങൾ ഓർമയിലുണ്ട്. ” ആരംഭ പുതുമാരനും”, ” കോഴിക്കോട്ടെങ്ങാടീല്”, ” കാഫു മല കണ്ട പൂങ്കാറ്റേ” തുടങ്ങിയവയെല്ലാം അത്തരത്തിൽ ഈണങ്ങൾക്കൊണ്ട് ഹൃദയം കീഴടക്കിയവയാണ്. ഇന്ന് ഓർക്കുമ്പോൾ ആ ഗാനങ്ങളുടെ മാധുര്യത്തോടൊപ്പം അന്നത്തെ ഭക്ഷണത്തിന്റെ രുചിയും കടന്നു വരുന്നു എന്നതും മറ്റൊരു അനുഭവം!

ഇന്നലെ അന്തരിച്ച ഗായകനായ, ശ്രീ. പീർ മുഹമ്മദ്‌, ഈ മാപ്പിളപ്പാട്ട് ഗാനമേഖലയിലെ വലിയൊരു കലാകാരനായിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ, ആത്മാവിന് നിത്യാശാന്തി നേരുന്നു. 🙏🌹

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *