ഗാന്ധാരത്തിലെ അശാന്തികൾ…

മൂല്യവത്തായ വിദ്യാഭ്യാസം സിദ്ധിക്കുക എന്നത് ഒരു വ്യക്തിയുടെ വലിയ ഭാഗ്യമായി ഈയുള്ളവൻ കരുതുന്നു. ‘ഭാഗ്യം’ എന്നു പ്രയോഗിച്ചത്, ഇക്കാര്യത്തിൽ ജനിക്കുന്ന ദേശവും സമൂഹവും വലിയ പങ്കു വഹിക്കുന്നു എന്നതിനാലാണ്.

ദീർഘായുസ്സോടുകൂടി മനുഷ്യവംശത്തെയും പ്രകൃതിയെയും നിലനിർത്തുക എന്നതാണ് ഓരോ വേദപുസ്തകങ്ങളുടെയും അടിസ്ഥാനം. എന്നാൽ അവയിലെ സാരംശങ്ങൾ ഉചിതമായ രീതിയിൽ പകർന്നുനൽകിയില്ലെങ്കിൽ പിന്നീടതു വിഷമകരമായും മാറിയേക്കാം. ഉദാഹരണത്തിന്, ഗീത സ്വയം വായിച്ചെടുക്കുന്ന ഒരാൾക്ക് ഒരു പക്ഷെ അതൊരു യുദ്ധം ചെയ്യാനുള്ള റഫറൻസ് ആയി തോന്നിയേക്കാം. എന്നാൽ ഒരു ഗുരുമുഖത്തു നിന്നും യഥാവണ്ണം മനസ്സിലാക്കിയെടുക്കുമ്പോൾ, സ്വന്തം മനസ്സിനെ വിജയിച്ചു, ജീവിത പുരോഗതിയിലേക്കും ആ വ്യക്തി നയിക്കപ്പെടാം.

ഈ ഭൂമിയിലെ മനോഹര സൃഷ്ടികളുടെ – ശില്പചാരുതയിൽ എന്നും അതിശയിപ്പിക്കുന്ന, കുലീന പെരുമാറ്റവും സഹിഷ്ണുതയും എവരോടും പുലർത്തുന്ന ഒരു സമൂഹത്തിന്റെ മണ്ണിൽ നിന്നുമാണ് ഈ പോസ്റ്റ്‌ എഴുതുന്നത്. ആ മഹത് സംസ്കാരത്തിന്റെ മൂലകാരണവും ഒരു മതഗ്രന്ഥമാണ്. എന്നാൽ സവിശേഷമായ അറിവുകൾ – മതമായാലും ഇസങ്ങളായാലും, വേണ്ട രീതിയിൽ പകർന്നു നൽകാൻ കഴിയാത്ത അധ്യാപകർക്കു, മുൻവിധികളുടെ ഇരുളിൽ നിന്നുകൊണ്ട് സംസ്കാരത്തെ പിറകോട്ട് കൊണ്ടുപോകുവാനും കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ അഫ്ഗാനിസ്ഥാൻ.

ഒരു ദുഖവും ശാശ്വതമല്ല എന്നൊരു പ്രപഞ്ച സത്യത്തിൽ വിശ്വസിക്കുന്നതിനാൽ, ആ ജനതയും അവരുടെ പരിശ്രമത്താൽ ഈ പ്രതിസന്ധിയെയും മറികടക്കും. വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപെടുമ്പോൾ, മൂല്യവത്തായ സംസ്കാരം നഷ്ടപെടാതിരിക്കാൻ നമുക്കും ഉത്തരവാദിത്വമുണ്ട്. വിദ്യ, അമൂല്യമെങ്കിൽ അതു പഠിപ്പിക്കുന്ന ഗുരുക്കന്മാർ, ആചാര്യന്മാർ ഈ പ്രപഞ്ച സൃഷ്ടിയുടെ നിയോഗം നിറവേറ്റാൻ ജന്മമെടുത്തവരാണ്. ആ മൂല്യബോധം അവർക്കെന്നുമുണ്ടാകട്ടെ…

പ്രത്യാശയോടെ,

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *