
പൊന്നമ്മ – പൊന്നുപോലൊരു അമ്മ. സിനിമാ പ്രേക്ഷകരായ മലയാളികൾക്ക് ഒരു അമ്മ മുഖം സങ്കൽപ്പിക്കുമ്പോൾ ആദ്യമേ കടന്നുവരുന്ന ഒരു സൗമ്യരൂപം കവിയൂർ പൊന്നമ്മയുടേതാകും. മാതൃ കഥാപാത്രങ്ങളിലൂടെ ദശാബ്ദങ്ങളോളം സമൂഹമനസ്സുകളിൽ ചൈതന്യത്തോടെ ജീവിക്കുക എന്നതും അവർ നേടിയ സൗഭാഗ്യമാണ്.
കാലമെന്ന അനിവാര്യതക്കു മുന്നിൽ ചിലരൊക്കെ വിടവാങ്ങുമ്പോൾ ഒരു നഷ്ടബോധം അവശേഷിക്കാറുണ്ട്. ചലച്ചിത്രങ്ങളിലൂടെ നമ്മുടെയെല്ലാം ഒരു കാലഘട്ടത്തെ, പരിസരങ്ങളെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അനശ്വരരാക്കിയവർ മെല്ലെ മടങ്ങുമ്പോൾ ഒരു സംസ്കാരത്തിനും കൂടി തിരശ്ശീല വീഴുകയാണെന്നറിയുന്നു.
ഇന്ന് അന്തരിച്ച, മലയാളികളുടെയെല്ലാം പ്രിയപ്പെട്ട കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികൾ…
ആത്മാവിന് നിത്യശാന്തി നേരുന്നു
No responses yet