ഇന്നസെന്റ്

നമ്മോടൊപ്പം ജീവിതയാത്രയിൽ എന്നുമുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന ചില വ്യക്തികളുണ്ട്. ഹൃദയം കൊണ്ടു നമ്മോടു സംവദിക്കുന്ന കലാകാരന്മാർ അത്തരം ഭാഗ്യം ചെയ്തവരാണ്.

സിനിമയിലെ നല്ല ഹാസ്യങ്ങളിലൂടെ, സ്വന്തം ജീവിതാനുഭവങ്ങളെ നർമത്തിൽ ചാലിച്ചെഴുതിയ പുസ്തകങ്ങളിലൂടെ, ജീവിതപ്രതിസന്ധികളെ പുഞ്ചിരിയോടെയെല്ലാം തരണം ചെയ്ത, അതിനെല്ലാമപ്പുറം പൊതുസമൂഹത്തിൽ ഏവർക്കും തന്റെ നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് പ്രിയ ഇന്നസെന്റ്ചേട്ടൻ. അദ്ദേഹം വിടപറയുന്നത് ഒരു ബന്ധുവിയോഗം പോലെ എല്ലാ മലയാളികൾക്കും ദുഃഖകരമാണ്… എന്നിരുന്നാലും നമ്മുടെയൊക്കെ നിത്യജീവിതത്തിലെ സംഭാഷണങ്ങളിലൂടെ, ദശാബ്‌ദങ്ങൾ പിന്നിട്ടും നസീറും സത്യനും ജയനുമൊക്കെ ഇന്നും കൂടെയുള്ളതുപോലെ, മലയാളം നിലനിൽക്കുന്ന കാലത്തോളം അദ്ദേഹവും നമ്മോടൊപ്പമുണ്ടാകും.

ആത്മാവിന് നിത്യശാന്തി നേരുന്നു,

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *